ശ്രീരാമകൃഷ്ണ മിഷൻ ആശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദജി മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് പ്രദേശങ്ങളിലെ പിന്നാക്കം നിന്നിരുന്ന മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസപരമായ ഉന്നമനത്തിന് വേണ്ടിയാണ് ശ്രീരാമകൃഷ്ണമിഷൻ സ്ഥാപനങ്ങൾ നിലവിൽ വന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് സ്ഥാപനങ്ങളുടെയും ശ്രീരാമകൃഷ്ണ മിഷൻ സ്ഥാപനങ്ങളുടെയും സ്ഥാപക ലക്ഷ്യം സമാനമായിരുന്നുവെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഇരു സ്ഥാപനങ്ങളും സ്തുത്യർഹമായ സേവനമാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങളുൾക്കൊള്ളുന്ന പുസ്തക ശേഖരം അദ്ദേഹം റൗസത്തുൽ ഉലൂം അറബിക് കോളേജ് ലൈബ്രറിക്ക് സംഭാവന ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷഹദ് ബിൻ അലി അദ്ധ്യക്ഷനായിരുന്നു. വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ. കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. യൂസുഫ് നദ് വി, ലൈബ്രറി അഡ്വൈസറി കമ്മറ്റി കൺവീനർ ഡോ. അയ്മൻ ഷൌഖി, സ്റ്റാഫ് കൌൺസിൽ െസക്രട്ടറി പ്രൊഫ. ഉസ്മാൻ ഫാറൂഖി, ആർ.കെ. മിഷൻ അധ്യാപകരും റൗസത്തുൽ ഉലൂം പൂർവ വിദ്യാർത്ഥികളുമായ അബ്ദുസ്സലാം കാവുങ്ങൽ, ജംഷീറ എൻ.വി, മുഹമ്മദ് ആഷിഖ് പി., ഷിറിൻ കെ., ലൈബ്രേറിയൻ ഷരീഫ് പുന്നശ്ശേരി, റീഡേഴ്സ് ഫോറം കോർഡിനേറ്റർ ഷാബി സുഹൈൽ, ബഹീജ എം.ടി., മിൻഹ സലീം തുടങ്ങിയവർ സംസാരിച്ചു.