Tab


ഒരുക്കം

 ഒരുക്കം ശിൽപശാല


2022-23 അധ്യയന വർഷത്തെ ദേശിയ ലൈബ്രറി വാരാചരണത്തോട്  അനുബന്ധിച്ച് R. U. A കോളേജ് 'വായനക്കൂട്ട'ത്തിന്റെ കീഴിൽ 'ഒരുക്കം ' എന്ന പേരിൽ ഒരു ദ്വിദിന എഴുത്തു പരിചയ ശില്പശാല സംഘടിപ്പിച്ചു. നവംബർ 2- ന് കോളേജ് സെമിനാർ ഹാളിൽ വെച്ച്  ബാസിം  ബഷീറിന്റെ ഖിറാഅത്തോടു കൂടി രാവിലെ 11 മണിക്ക് പരിപാടി ആരംഭിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷഹദ് ബിൻ അലി സാറിന്റെ അധ്യക്ഷതയിൽ അമീന കെ എച്ച് സദസ്സിന് സ്വാഗതം നിർവഹിച്ചു.പരിപാടിയുടെ മുഖ്യാതിഥിയായ യുവ എഴുത്തുകാരി 'സാബി തെക്കേപ്പുറം ' 'ഒരുക്ക'തിന് ഉദ്ഘാടനം കുറിച്ച്.ഹാസ്യവും ലളിതവുമായ വാക്കുകളിൽ തന്റെ സാഹിത്യത്തീലേകുളള യാത്ര 
പങ്കുവെക്കുകയും എഴുത്തിനെ കൈമുതൽ ആക്കാൻ പ്രചോദനം നൽകി കൊണ്ട് സദസ്സുമായി സംവദിക്കുകയും ചെയ്തു.
ശേഷം ഈയിടെ വായനക്കൂട്ടം നടത്തിയ "എന്നാ ഇജ്ജ് എയ്തിക്കോ" എന്ന പുസ്തകപരിചയ മത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് നടന്നു. ലൈബ്രേറിയൻ ഷെരീഫ് സാർ പരിപാടിക്ക് ആശംസ അറിയിച്ചു. ഫാത്തിമ ഷിഫയുടെ നന്ദി പ്രകാശനത്തോടെ ശില്പശാലയുടെ ആദ്യ ദിനം അവസാനിച്ചു.
R.U.A. കോളേജ് ലൈബ്രറി വായന കൂട്ടത്തിന്റെ കീഴിൽ സംഘടിപ്പിച്ച 'ഒരുക്കം' ദ്വിദിന എഴുത്ത് പരിചയ ശിൽപ്പശാലയുടെ രണ്ടാം ദിനം നവംബർ 3-ന് കോളേജ് സെമിനാർ ഹാളിൽ വച്ച് ബാദുഷ ഫൈസലിന്റെ ഖിറാത്തോട് കൂടി രാവിലെ 10 മണിക്ക് ആരംഭിച്ചു. പരിപാടിക്ക് സമീഹ സി എസ് സ്വാഗതം കുറിച്ചു. ഡോ ഇസ്സുദ്ദീൻ സാർ അധ്യക്ഷത വഹിച്ചു.

മൂന്ന് സെഷനുകളിലായി ക്രമീകരിച്ച പരിപാടിയിൽ ആദ്യത്തെ സെഷനിൽ ഡോ ഉമൈർ ഖാൻ 'എഴുത്തിന് ഒരു ആമുഖം' എന്ന വിഷയം വളരെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചു. ശേഷം രണ്ടാം സെഷനിൽ തൻറെ ജീവിതത്തിലെ അനുഭവങ്ങളെയും സാഹിത്യകാരന്മാരുടെ ഉദ്ധരണികളെയും കോർത്തിണക്കിക്കൊണ്ട് ഫൈസൽ മലയാളി 'ജീവിത വായന' എന്ന വിഷയം അവതരിപ്പിച്ചു.

മൂന്നാം സെഷനിൽ 'ഇഖ്റഅ് ' എന്ന വിഷയത്തിൽ എഴുത്തിനെ മതപരമായ കാഴ്ചപ്പാടുമായി ബന്ധിപ്പിച്ച് ഷാഹിദ് ഖാത്തുന്റെ അവതരണത്തോടെ സെഷനുകൾ അവസാനിച്ചു. അമീർ. പി യുടെ നന്ദിയോടുകൂടി   ദ്വദിന എഴുത്തു പരിചയ ശില്പശാലയുടെ രണ്ടാം ദിനം വിജയകരമായി സമാപിച്ചു