Tab


സഹായ ഹസ്തവുമായി ആർ യു എ കോളേജ് ലൈബ്രറി

സഹായ ഹസ്തവുമായി ആർ യു എ കോളേജ് ലൈബ്രറി


 

കേരളത്തിലെ പ്രളയ ബാധിത ലൈബ്രറികളെ സഹായിക്കുന്നതിൽ ആർ യു എ കോളേജ് ലൈബ്രറിയും പങ്കാളിയായി. കഴിഞ്ഞ ഒരു മാസക്കാലത്തോള മായി വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും അനധ്യാപകരിൽ നിന്നുമായി സമാഹരിച്ച തുകയും മലയാളം, ഇംഗ്ലീഷ് ഭാഷാ സാഹിത്യ, പൊതുവിജ്ഞാന പുസ്തകങ്ങളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അധികൃതർക്ക് കൈമാറി. കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ സംസ്ഥാനത്തിന്റെ  സാംസ്കാരിക ഉന്നമനത്തിന് ഏറെ പങ്കുവഹിച്ച ഒരുപാട് ഗ്രന്ഥശാലകളും അവിടങ്ങളിലുള്ള അമൂല്യമായ ഗ്രന്ഥങ്ങളും നശിച്ചുപോയിട്ടുണ്ട്. അവയുടെ ഉന്നമനത്തിനായി, ആ ലൈബ്രറികളെ പുനരുജ്ജീവിപ്പിക്കാനായി ആർ യു എ കോളേജ് ലൈബ്രറിയും സഹായങ്ങൾ സ്വരൂപിച്ചു നൽകി. പ്രിൻസിപ്പാൾ ഡോ. മുസ്തഫ ഫാറുഖിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഡോ. വി എം അബ്ദുൽ അസീസ് പുസ്തകങ്ങളും സംഭാവനകളും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ ഡോ. കെ സി അബ്ദുൽ മജീദ്, ഡോ. മൻസൂർ ബാബു എന്നിവർക്ക് കൈമാറി. 24/10/2018 ന് സംഘടിപ്പിച്ച ചടങ്ങിൽ ലൈബ്രറി അഡ്വയ്സർ ഡോ. അബ്ദുറഹിമാൻ ചെറുകര, കോളേജ് ലൈബ്രേറിയൻ കെ. ശരീഫ്,  അസിസ്റ്റന്റ് ലൈബ്രേറിയൻ ജസീല എന്നിവർ സന്നിഹിതരായിരുന്നു.