Tab


അനന്തമായ അനുഭൂതിക്ക് വായനയെ പ്രണയിക്കണം - പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി

അനന്തമായ അനുഭൂതിക്ക് വായനയെ പ്രണയിക്കണം - പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി



ഫാറൂഖ് കോളേജ്: വിവരസാങ്കേതിക വിദ്യ വിസ്ഫോടനം സൃഷ്ടിക്കുന്ന ആധുനിക യുഗത്തിലും അനന്തമായ അനുഭൂതി അനുഭവേദ്യമാക്കുവാൻ വായനയ്ക്ക് സാധ്യമാണെന്നും സമകാലിക വിദ്യാർത്ഥി സമൂഹം വായനയെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ട് ഗമിക്കണമെന്നും പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളേജ് ലൈബ്രറിയും റീഡേഴ്സ് ഫോറവും സംയുക്തമായി കോളേജ് ഐ.ക്യു.എ.സിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച വായാനാ വാരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി ജീവിതത്തിന്റെ അനുഭവങ്ങളും വായന നൽകിയ ഉത്തേജനവും വിദ്യാർത്ഥികൾക്ക് പ്രചോദനവും ഉന്മേഷവും പകരുന്നതായി. ഒരാഴ്ചയായി നടന്നു വരുന്ന പുസ്തക അവലോകന മത്സര വിജയികൾക്കും ക്വിസ് പ്രോഗ്രാം വിജയികൾക്കും ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ആർ.യു.എ. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുറഹിമാൻ ആദൃശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിഹാൽ കെ., ഫാത്തിമ ഷിഫ, ഹാദിയ ബനാൻ, ഫർസീൻ മോൻ, സനം നിഹാല, വാഫിറ ഹന്ന, ഷഹദ് ബിൻ അലി, ഡോ. ഇസ്സുദ്ദീൻ നദ്‌വി, ഷരീഫ് പുന്നശ്ശേരി, തുടങ്ങിയവർ സംസാരിച്ചു.