Tab


അധ്യാപക വിദ്യാർത്ഥി സമൂഹം പഠന മേഖലയിൽ ഇ-കണ്ടന്റുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുക-ഡോ. വി. മൻസൂർ ബാബു


അധ്യാപക വിദ്യാർത്ഥി സമൂഹം പഠന മേഖലയിൽ ഇ-കണ്ടന്റുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുക
                                                               ഡോ. വി. മൻസൂർ ബാബു

വിവരസാങ്കേതിക വിദ്യയും ഇ-ലേണിംഗും സമകാലിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിക്കൊണ്ടിരിക്കുന്നതെന്ന് ഫാറൂഖ് കോളോജ് ലൈബ്രേറിയൻ ഡോ. വി. മൻസൂർ ബാബു പ്രസ്താവിച്ചു. അധ്യാപക സമൂഹം ഇ-ലേണിംഗ് രംഗത്തേക്ക് ചുവടുവെക്കുകയും വിദ്യാർത്ഥികളെ ഇ-കണ്ടന്റുകൾ ഉപയോഗപ്പെടുത്തുന്നത് പരിശീലിപ്പിക്കുകയും ചെയ്താൽ അധ്യാപനത്തിന്റെ പുതിയ തലങ്ങളിലേക്ക് കോളേജുകൾക്ക് ഉയരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൗസത്തുൽ ഉലൂം അറബിക്കോളേജ് ലൈബ്രറിയും ഐ.ക്യു.എ.സി.യും ചേർന്ന് ഇ-റിസോഴ്‌സുകളും ഇൻഫ്‌ലിബ്‌നെറ്റും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ഓറിയന്റേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബിക് വിദ്യാഭ്യാസത്തിന് ഉപയോഗപ്പെടുത്താവുന്ന ഇ-റിസോഴ്‌സുകളെക്കുറിച്ചും യു.ജി.സി. ഇൻഫ്‌ലിബ്‌നെറ്റ്, എൻലിസ്റ്റ്, ഷോദ്ഗംഗ, ഷോദ്ഗംഗോത്രി, ഇ-ഷോദ്‌സിന്ധു, നാഷണൽ ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ ഗേറ്റ് വേകളെ കുറിച്ചും അധ്യാപകർക്ക് വിശദീകരിച്ചു കൊടുത്തു. ഓറിയന്റേഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുറഹിമാൻ ചെറുകര ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. കോ-ഓഡിനേറ്റർ ഷഹദ് ബിൻ അലി അധ്യക്ഷനായിരുന്നു. കോളേജ് ലൈബ്രേറിയൻ കെ. ഷരീഫ് സ്വാഗതവും ലൈബ്രറി അഡൈ്വസർ ഡോ. ഇസുദ്ദീൻ നന്ദിയും പറഞ്ഞു.