Tab


ഭാരതത്തിന്റെ വൈജ്ഞാനിക പൈതൃകം നാം തിരിച്ചു പിടിക്കണം – ഡോ. വി. ഹിക്മത്തുള്ള

ഭാരതത്തിന്റെ വൈജ്ഞാനിക പൈതൃകം നാം തിരിച്ചു പിടിക്കണം – ഡോ. വി. ഹിക്മത്തുള്ള



ഫാറൂഖ് കോളേജ്: കോളനിവൽക്കരണത്തിലൂടെ തിരസ്കൃതമാക്കപ്പെട്ട ഭാരതത്തിന്റെ വൈജ്ഞാനിക സമ്പത്ത് അഭിനവ വിദ്യാർത്ഥി സമൂഹം തിരിച്ചു പിടിക്കേണ്ടതുണ്ടെന്ന് ഡോ. വി. ഹിക്മത്തുള്ള പ്രസ്താവിച്ചു. ഫാറൂഖ് റൗസത്തുൽ ഉലൂം അറബിക് കോളേജ് ലൈബ്രറിയും റീഡേഴ്സ് ഫോറവും ഐ.ക്യു.എ.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ വാരാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ 19 മുതൽ 25 വരെ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുറഹിമാൻ ആദൃശ്ശേരി അദ്ധ്യക്ഷം വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. വി.എം. അബ്ദുൽ അസീസ്, സ്റ്റാഫ് സെക്രട്ടറി ഐമൻ ഷൗഖി, റിഡേഴ്സ് ഫോറം കൺവീനർ ഷഹദ് ബിൻ അലി, ലൈബ്രറി അഡ്വൈസർ ഡോ. ഇസ്സുദ്ദീൻ എന്നിവർ സംസാരിച്ചു. പരിപാടികൾ ജൂൺ 26ന് സമാപിക്കും.