Tab


പുതിയ കാലത്ത് പുതിയ മാതൃകകൾ സൃഷ്ടിക്കുക - അനീസ് പൂവത്തി

 


 


ഫാറൂഖ് കോളേജ്: കേവല താൽപര്യങ്ങളേക്കാൾ അഭിനിവേശത്തോടെ കാര്യങ്ങളെ സമീപിക്കുന്നവർക്കേ പുതിയ കാലത്ത് മികച്ച മാതൃകകൾ സൃഷ്ടിക്കാൻ കഴിയുകയുള്ളൂവെന്ന് 'ഐ ഫർ' ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സി കൂട്ടീവ് ഓഫീസർ അനീസ് പൂവത്തി അഭിപ്രായപ്പെട്ടു. റൗദത്തുൽ ഉലൂം അറബിക് കോളേജ് ഗൈഡൻസ് ആന്റ് കൗൺസലിംഗ് വിംഗും ഐ ക്യു എ സി യും സംയുക്തമായി സംഘടിപ്പിക്കുന്ന യുജിസി എൻ. ടി. എ നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സ്റ്റുഡന്റ് ഇന്റക്ഷൻ പ്രോഗ്രാമിൽ പരിശീലനം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം ആർ. യു.എ കോളേജ് പ്രിൻസിപ്പാൾ ഡോ.അബ്ദുറഹ്മാൻ ചെറുകര ഉദ്ഘാടനം ചെയ്തു. എല്ലാവരും കഴിവുള്ളവരായാണ് ജനിക്കുന്നത് എന്നാൽ കഠിനാധ്വാനത്തിലൂടെയാണ് അവർ പ്രതിഭകളാവുന്നത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

നാക് ഐക്യു എസി കോഡിനേറ്റർ ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി 
 
ഡോ.ഐയ്മൻ ശൗഖി, സി കെ ഉസ്മാൻ ഫാറൂഖി, ആസിഫ് കമാൽ തുടങ്ങിയവർ സംബന്ധിച്ചു. 
 
ഗൈഡൻസ് ആന്റ് കൗൺസലിംഗ് വിംഗ് കോഡിനേറ്റർ ജംശീർ പി.കെ സ്വാഗതവും ഇൻഡക്ഷൻ
 
 പ്രോഗ്രാം കോഡിനേറ്റർ ജുമൈന എൻ.പി നന്ദിയും പ്രകാശിപ്പിച്ചു.