Tab


ഡോ. മുഹ്‌യുദ്ദീൻ ആലുവായ് വൈജ്ഞാനിക രംഗത്തെ ഇന്ത്യൻ പ്രതിഭ – പ്രോ. വൈസ് ചാൻസലർ

 

ഫാറൂഖ് കോളേജ്: പ്രമുഖ അറബി സാഹിത്യകാരനും ഗ്രന്ഥകാരനും പണ്ഡിതനും  പത്രാധിപരും അദ്ധ്യാപകനുമായി സേവനമനുഷ്ഠിച്ച ഡോ.മുഹ്‌യുദ്ദീൻ ആലുവായ് വൈജ്ഞാനിക രംഗത്തെ ഇന്ത്യൻ പ്രതിഭയായിരുന്നുവെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ. വൈസ് ചാൻസലർ ഡോ.എം നാസർ അഭിപ്രായപ്പെട്ടു. റൗദത്തുൽ ഉലൂം അറബിക് കോളേജ് മാനേജ്മെന്റും സ്റ്റാഫ് കമ്മറ്റിയും റോസ അലുംനിയുമായി സഹകരിച്ച് ബിരുദാനന്തര ബിരുദ പഠനത്തിൽ മികച്ച വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ഡോ.മുഹ്‌യുദ്ദീൻ ആലുവായ് 'എൻഡോ വ്മെന്റ്' അവാർഡ്ദാന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. വിജ്ഞാനമാർജ്ജിക്കുന്നവർക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മികച്ച അനുകരണീയ മാതൃകയാണ് ആലുവായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ആർ.യു.എ കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്ദുറഹ്മാൻ ചെറുകര അധ്യ ക്ഷത വഹിച്ചു.ഡോ.മുഹ്യുയുദ്ദീൻ ആലുവായ് 'എൻഡോവ്മെന്റ്' അവാർഡ് ദാനം ആർ.യു.എ കോളേജ് മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് പി കെ അഹ്‌മദ് നിർവ്വഹിച്ചു. ഡോ.മുഹ്‌യുദ്ദീൻ ആലുവായ് അനുസ്മരണ പ്രഭാഷണം കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.പി മുസ്തഫ ഫാറൂഖി നിർവ്വഹിച്ചു. ലോക ശ്രദ്ധ പിടിച്ചു പറ്റിയ പ്രതിഭാധന നായ വ്യക്തിത്വമായിരുന്നു ആലുവായിയെന്ന് അദ്ദേഹം അനുസ്മരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കിയ ആർ.യു.എ കോളേജ് അധ്യാപകൻ ഡോ. ഐയ്മൻ ശൗഖിക്കുള്ള ഉപഹാര സമർപ്പണം ആർ.യു.എ കോളേജ് കമ്മറ്റി മാനേജർ എൻ.കെ മുഹമ്മദലി നിർവഹിച്ചു.

          വിവിധ സർവ്വകലാശാലകളിലെ പഠന ബോർഡുകളിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട കോളേജിലെ പൂർവ്വ വിദ്യാർത്ഥികളെ യോഗം ആദരിച്ചു. ആർ.യു.എ കോളേജ് മാനേജിംഗ് കമ്മറ്റി സെക്രട്ടറി എസ്. മുഹമ്മദ് യൂനുസ്, മുൻ പ്രിൻസിപ്പാൾമാരായ പ്രൊഫ. പി. മുഹമ്മദ് കുട്ടശ്ശേരി, പ്രൊഫ. എ. അബ്ദുൽ ഹമീദ് മദീനി, ഡോ.ഹുസൈ ൻ മടവൂർ, മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, മോങ്ങം അൻവാറുൽ ഇസ്‌‌ലാം വനിതാ അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോ. റംലത്ത് എന്നിവർ പ്രസംഗിച്ചു. മുൻ പ്രിൻസിപ്പാൾ കെ. മുഹ്‌യുദ്ദീൻ ഫാറൂഖി, മുൻ കോളേജ് അധ്യാപകൻ ഡോ. കോയക്കുട്ടി ഫാറൂഖി എന്നി വർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ഐയ്മൻ ശൗഖി സ്വാഗതവും നാക് ഐ.ക്യു. എ.സി കോഡിനേറ്റർ ഷഹദ് ബിൻ അലി നന്ദിയും പ്രകാശിപ്പിച്ചു.