Tab


COLLECTION DEVELOPMENT DRIVE

 

ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി



പ്രമുഖ ചരിത്ര വിവർത്തകനും പണ്ഡിതനുമായ കെ.കെ മുഹമ്മദ് മദനിയുടെ രചനകൾ ഫാറൂഖ് കോളേജിലെ ഫിസിക്സ് വിഭാഗം അസി.പ്രൊഫസർ ഡോ. പി എൻ മുസ്ഫർ ആർ യു എ കോളേജ് ലൈബ്രറിയിലേക്ക് സംഭാവന നൽകി.

പ്രമുഖ എഴുത്തുകാരൻ നജീബ് കീലാനിയുടെ ജക്കാർത്തയിലെ കന്യക, ഹദീസ് കഥകൾ, സഹാബ വനിതകൾ, കർബലയിലെ കണ്ണീർ കണങ്ങൾ തുടങ്ങിയവ കെ കെ മുഹമ്മദ് മദനിയുടെ ശ്രദ്ധേയമായ രചനകളാണ്.

ചടങ്ങിൽ  ആർ യു എ കോളേജ് പ്രിൻസിപ്പാൾ ഡോ.അബ്ദുറഹ്മാൻ ചെറുകര പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി ഡോ. അയ്മൻ ശൗഖി, അസോ. പ്രൊഫ. കെ അലി മദനി, ഐക്യു എസി കോഡിനേറ്റർ ഷഹദ് ബിൻ അലി, ഗൈഡൻസ് ആന്റ് കൗൺസലിംഗ് വിംഗ് കോഡിനേറ്റർ പി കെ ജംശീർ ഫാറൂഖി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ഇസുദ്ധീൻ, ആർ യു എ കോളേജ് ലൈബ്രേറിയൻ ശരീഫ് പുന്നശ്ശേരി, അശ്കർ ഇ കെ എന്നിവർ സംബന്ധിച്ചു.