എഴുത്തിടങ്ങളിൽ ഇടപെട്ട് മുന്നേറുക
-ഹന്ന മെഹതർ
ഫാറൂഖ് കോളേജ്: സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനും വായനാനുഭവങ്ങളെ കാഴ്ചകളാക്കി മാറ്റാനും കാഴ്ചപ്പാടുകളെ അക്ഷരങ്ങളാക്കി മാറ്റാനും യാത്രകൾ സഹായിക്കുമെന്നും എഴുതാൻ താൽപര്യമുള്ളവർ വൈവിധ്യങ്ങളായ ഇടങ്ങളിൽ ഇടപെട്ട് മുന്നോട്ട് പോകണമെന്നും യുവ എഴുത്തുകാരിയും 'പറുദീസ' പുസ്തക രചയിതാവും പോണ്ടിച്ചേരി സെന്റ്രൽ യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ ഹന്ന മെഹ്തർ അഭിപ്രായപ്പെട്ടു. ആർ യു എ കോളേജ് ലൈബ്രറി വായനക്കൂട്ടം സംഘടിപ്പിച്ച നാരായം എഴുത്ത് പരിചയ ശിൽപശാലയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹന്ന മെഹ്തർ.
നമ്മുടെ പരിധികളെ തന്റേടത്തോടെ മറികടക്കുന്നവർക്ക് മാത്രമേ ചരിത്രവും സംസ്‌കാരവും മതവും തത്ത്വചിന്തയും രാഷ്ട്രീയവും വിവൃതമാവുന്ന ഉള്‍വെളിച്ചങ്ങളുമുള്ള കാഴ്ചകളെയും അനുഭവങ്ങളെയും സ്വന്തമാക്കാനുവുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.ശിൽപശാല നാക് ഐക്യു എസി കോഡിനേറ്റർ ഷഹദ് ബിൻ അലി ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി അഡ്വൈസർ ഡോ. ഇസുദ്ദീൻ അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ ശരീഫ് ആശംസകളർപ്പിച്ചു സംസാരിച്ചു. വായനക്കൂട്ടം സെക്രട്ടറി ഫൈസൽ സ്വാഗതവും ജോ.സെക്രട്ടറി ഷിഫ നന്ദിയും പ്രകാശിപ്പിച്ചു.