ആർ. യു. എ. കോളേജ് ലൈബ്രറി
ഇന്റേൺഷിപ്പ്
പ്രോഗ്രാമിന് തുടക്കമായി
ഫാറൂഖ് കോളേജ്: കോളേജ് ലൈബ്രറിയും ഫാറൂഖ് കോളേജ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ലൈബ്രറി ഇന്റേൺഷിപ്പ് പ്രോഗ്രാം 18-7-2022ന് ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിൽ മികവ് പുലർത്തുന്ന ലൈബ്രറി സയൻസ് വിഭാഗത്തിലെ ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കാണ് ഇന്റേൺഷിപ്പിന് അവസരമുള്ളത്. ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ ടെക്നിക്കൽ സെക്ഷൻ, പീരിയോഡിക്കൽ സെക്ഷൻ, സർക്കുലേഷൻ സെക്ഷൻ, റിസർച്ച് സെക്ഷൻ, മൈന്റനൻസ് സെക്ഷൻ എന്നീ മേഖലകളിൽ പ്രത്യേകം ഹാൻഡ്സ് ഓൺ ട്രൈനിംഗ് നൽകും. പരിശീലനം പ്രിൻസിപ്പൽ പ്രൊഫ. ഷഹദ് ബിൻ അലി ഉദ്ഘാടനം ചെയ്തു. കോളേജ് ലൈബ്രേറിയൻ ഷരീഫ് പരിശീലനത്തിന് നേതൃത്വം നൽകും. സനാബിൽ, റുമൈസ്, മുഹമ്മദ് അമൽ, ഇബ്റാഹിം ബാദ്ഷ എന്നിവർ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ പങ്കെടുത്തു.